രാജ്യത്തെ ആദ്യത്തെ പായ്ക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോടഞ്ചേരിയിലെ ഇന്റര്‍നാഷണല്‍ കയാക്കിംഗ് സെന്ററില്‍. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് ചെമ്പകശ്ശേരി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനു ശേഷം പ്രസിഡന്റ് ചാലിപ്പുഴയില്‍ പായ്ക്ക് റാഫ്റ്റിംഗും നടത്തി.കേരള ടൂറിസം വകുപ്പും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന ഈ സംരംഭം, ജെല്ലിഫിഷ് വാട്ടര്‍സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡാണ് നിയന്ത്രിക്കുന്നത്.
വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ തല്പരരായ ആര്‍ക്കും പായ്ക്ക് റാഫ്റ്റിംഗ് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട് .പാക്ക് റാഫ്റ്റിംങ് പരിശീലിക്കുന്നതിനും അതിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും വേണ്ടി കൊച്ചിയില്‍ നിന്നും സ്‌കൂബ ഡൈവേഴ്സ് ടീമും പുലിക്കയത്ത് എത്തിയിരുന്നു.
സാഹസിക വിനോദസഞ്ചാരത്തിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ പാക്ക് റാഫ്റ്റിംഗിന് കഴിയും. ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പാക്ക് റാഫ്റ്റിംഗ് സഹായകമാകും എന്ന പ്രതീക്ഷയില്‍ ആണ് ടൂറിസം വകുപ്പ് .