Share this Article
Union Budget
യു ടേൺ എടുക്കുന്നതിനിടെ കാർ ഓട്ടോയിലിടിച്ചു, രക്ഷിതാക്കളുടെ മടിയിലിരുന്ന കുഞ്ഞ് വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു
വെബ് ടീം
posted on 04-11-2024
1 min read
accident rajalakshmi

സുല്‍ത്താന്‍ ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലിക മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് - സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്.

കോട്ടക്കുന്നില്‍ വെച്ച് ഒരു കാര്‍ യു ടേണ്‍ എടുക്കുന്നതിനിടെ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഈ വാഹനം നായ്‌ക്കെട്ടിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെയാണ് അപകടം.  

ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാത പിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകുന്ന വഴിയായിരുന്നു അപകടം. അര്‍ജുനന്‍, രാജേശ്വരി എന്നിവര്‍ സഹോദരങ്ങളാണ്. അപകടത്തില്‍ മറ്റാര്‍ക്കും വലിയ പരിക്കുകളേറ്റിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories