Share this Article
തൃശ്ശൂര്‍ പാലപ്പിള്ളി എലിക്കോട് പുലിയിറങ്ങി
The tiger came down again to Palapilly thrissur

തൃശ്ശൂർ പാലപ്പിള്ളി എലിക്കോട്  വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കരിമ്പനക്കല്‍ അലവിയുടെ 3 മാസം പ്രായമുള്ള പശുക്കുട്ടിയെ ആണ് പുലി പിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന പാഡിയ്ക്ക് സമീപമാണ് പുലിയിറങ്ങിയത്.

ജനവാസമേഖലയില്‍ പുലിയിറങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. പാഡിയില്‍ താമസിക്കുന്നവരുടെ ജീവനുപ്പോലും ഭീഷണിയായി വന്യമൃഗങ്ങള്‍ മാറുന്നുവെന്നും വനം വകുപ്പ് അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories