Share this Article
Union Budget
തോട്ടത്തിൽ പണിക്കിടെ മിന്നലേറ്റു; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
വെബ് ടീം
posted on 08-11-2024
1 min read
thunder

കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്പ്രത്തുമ്മലിൽ വൈകിട്ട് ആറുമണിയോടെയാണ് മിന്നലേറ്റത് 


തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ ആശുപത്രികളിലെത്തിച്ചത്.


കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories