തൃശ്ശൂർ വെറ്റിലപ്പാറയിൽ കാട്ടാനക്ക് നേരെ യുവാക്കളുടെ പ്രകോപനം. മുന്നറിയിപ്പ് ലംഘിച്ച് കാട്ടാനയ്ക്ക് അരികിലെത്തിയാണ് യുവാക്കള്‍ കാട്ടാനയെ പ്രകോപിപ്പിച്ചത്. വെറ്റിലപ്പാറ പ്ലാന്റേഷനിൽ പതിനേഴാം ബ്ലോക്കിൽ ഇന്നലെയായിരുന്നു സംഭവം. മുന്നറിയിപ്പ് ലംഘിച്ച് പ്ലാന്റേഷൻറെ അകത്തേക്ക് കടന്നതോടെ യുവാക്കളെ ആന ആക്രമിക്കാൻ തുടങ്ങി.
ഇതോടെ വന്യജീവി ഫോട്ടോഗ്രാഫർ ഹരിപ്രസാദ് യുവാക്കളെ രക്ഷിക്കുകയായിരുന്നു.യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അതിരപ്പള്ളി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്കും വാഴച്ചാൽ ഡി എഫ് ഒ ക്കും നാട്ടുകാർ പരാതി നൽകി. കൂട്ടുകമ്പൻ എന്ന കാട്ടാനയെയാണ് യുവാക്കൾ പ്രകോപിപ്പിച്ചത്