കോട്ടയം: ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയ് (60), ഭാര്യ ജിൻസി (55) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. റോയിയെ തൂങ്ങി മരിച്ചനിലയിലും ജിൻസിയെ നിലത്ത് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.റോയ് ഇടുക്കിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. തുടർന്ന് സഹോദരൻ സമീപവാസികളെ വിളിച്ച് റോയിയുടെ വീട്ടിൽ ചെന്ന് അന്വേഷിക്കാൻ പറഞ്ഞു.
അയൽക്കാർ ചെന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.