കുന്നംകുളം കിഴൂരിൽ 22 കാരൻ കുഴഞ്ഞ് വീണ് മരിച്ചു.കിഴൂർ തെക്കേക്കര വീട്ടിൽ ഫെബിന്റെ മകൻ ജോൺ ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.