തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഒറ്റയ്ക്കാണ് വിക്രമന്‍ താമസിച്ചിരുന്നത്. വീടിന്റെ വാതിലിന് പുറത്തേക്ക് വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. തമ്പാനൂര്‍ ജങ്ഷനില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് അനുഭവപ്പെട്ടു.തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 52 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.