Share this Article
മലപ്പുറത്ത് സ്കൂള്‍ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്ന 16 കുട്ടികളും സുരക്ഷിതര്‍
വെബ് ടീം
posted on 17-07-2024
1 min read
school-bus-caught-fire-in-ponnani

മലപ്പുറം പൊന്നാനിയിൽ സ്കൂൾ ബസ്സിന് തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി. സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന കടവനാട് ബഡ്‌സ് സ്കൂളിലെ ബസാണ് ചമ്രവട്ടത്ത് വച്ച് തീപിടിച്ചത്. ഡീസൽ ടാങ്ക് ഭാഗത്തെ വയർ ഷോർട്ടായത് കാരണമാണ് തീപ്പിടിച്ചത്. 

ഡ്രൈവർ അക്‌ബർ പെട്ടന്ന് തന്നെ ബസ് നിര്‍ത്തി കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കി.16കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ട്രോമാ കെയർ വളണ്ടിയർമാരും അഗ്നി രക്ഷാ സേനയും എത്തി  തീയണച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories