പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ അതിക്രൂരനെന്ന് പെണ്‍കുട്ടിയുടെ പിതാവ്. വീട്ടിലേക്ക് വിളിക്കാനായി മകള്‍ക്ക് ഫോണില്ലെന്നും വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കില്ലെന്നും പിതാവ് പറയുന്നു.
രാഹുല്‍ സൈക്കോ ആണെന്നും ആംബുലന്‍സിന് അകത്ത് വച്ചും പെണ്‍കുട്ടിക്ക് മര്‍ദനമേറ്റതായും പിതാവ് പറഞ്ഞു. ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നും രാഹുല്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും പിതാവ് പറഞ്ഞു.