കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിക്കാനിടയായ സംഭവത്തിൽ വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ പുറത്താക്കി. അപകടം ഉണ്ടായ സമയത്ത് വാഹനത്തിൽ ഉണ്ടായ ശ്രീക്കുട്ടിയെ വലിയത്ത് ആശുപത്രിയിൽ നിന്നാണ് പുറത്താക്കിയത്.ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
അപകടത്തിലെ പ്രതി അജ്മലിനെതിരെ നിരവധിക്കേസുകളുണ്ടെന്ന് പൊലീസ്. ചന്ദനക്കടത്ത്, വഞ്ചനാക്കേസുകളിലാണ് അജ്മല്‍ പ്രതിയായിട്ടുള്ളതെന്ന് കൊല്ലം റൂറല്‍ എസ്.പി വെളിപ്പെടുത്തി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അപകടമുണ്ടാക്കിയ സമയത്ത് അജ്മലും വനിത ഡോക്ടറും മദ്യപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ വൈകുന്നേരം അഞ്ചേമുക്കാലോടെയായിരുന്നു അപകടം.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ഡോക്ടറുമായി അജ്മൽ പരിചയത്തിലായതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഇവര്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്.
അപകടമുണ്ടായ ഉടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. കാര്‍ പിന്നോട്ടെടുത്ത ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടെടുത്ത് പോകുകയായിരുന്നു. അജ്മലിന്‍റെ കാര്‍ വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് ദൃക്സാക്ഷിയായ സഞ്ജയും പറഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്നവര്‍ റോഡില്‍ തെറിച്ചുവീണുവെന്നും ഫൗസിയ സൈഡിലേക്കും മരിച്ച കുഞ്ഞുമോള്‍ റോഡിന്‍റെ നടുവിലേക്കുമാണ് വീണതെന്നും സഞ്ജയ് വെളിപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന കുഞ്ഞുമോള്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നത് കുഞ്ഞുമോളുടെ ബന്ധു ഫൗസിയയായിരുന്നു.
ഡോ.ശ്രീക്കുട്ടിയും പ്രതിയായേക്കും വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം