Share this Article
image
തിരുവാഞ്ചിറ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു
A native of Tamil Nadu drowned while taking a bath in Thiruvanchira pond

തൃശ്ശൂർ അവിണിശ്ശേരി തിരുവാഞ്ചിറ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു.കോയമ്പത്തൂർ  സ്വദേശി 24 വയസ്സുള്ള മണികണ്ഠൻ  ആണ്   മരിച്ചത്.

ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം.ഒല്ലൂരിലെ  ഗോൾഡ് കവറിംങ്ങ്  കടയിലെ ജീവനക്കാരനാണ്  മണികണ്ഠൻ. കടയിലെ മറ്റു ജീവനക്കാരോടൊപ്പം വൈകിട്ട് കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ കുളത്തിൽ മുങ്ങി പോവുകയായിരുന്നു.

തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് സ്റ്റേഷൻ അസിസ്റ്റൻറ് ഓഫീസർ ടി എസ് ഷാനവാസിന്റെ നേതൃത്വത്തിൽ സ്കൂബ ഡ്രൈവിംഗ് സംഘം എത്തി നടത്തിയ തിരച്ചിലാണ് മൃതദേഹം പുറത്തെടുത്തത്. ഫയർഫോഴ്സ് ജീവനക്കാരായ ദിനേശ് ശിവദാസൻ പ്രകാശ് രാഗേഷ് എന്നിവരും സ്കൂൾ ടീം സംഘത്തിൽ ഉണ്ടായിരുന്നു. നെടുപുഴ പോലീസും  സ്ഥലത്തെത്തിയിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories