Share this Article
അടൂരില്‍ പെരുമ്പാമ്പുമായി അഭ്യാസപ്രകടനം; യുവാവിനെതിരെ കേസ് എടുത്ത്‌ വനംവകുപ്പ്
Practicing with a python at adoor; Forest department registered a case against the youth

പത്തനംതിട്ട അടൂരിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിനു മുന്നിൽ അഭ്യാസം നടത്തിയ യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആണ് സംഭവം പോലീസ് യുവാവിനെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു

വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു എന്നും കേസിൽ പറയുന്നു. വീരപരിവേഷം കിട്ടാൻ പൊതുജനമധ്യത്തിൽ ഓടയിൽ കൂടി വന്ന പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് ഏറെനേരം അഭ്യാസപ്രകടനം നടത്തി പ്രതി ദീപുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories