ആലപ്പുഴ കലവൂരിലെ സുഭദ്ര കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തേക്ക് പ്രതികളായ മാത്യൂസ്,ശര്‍മ്മിള, എന്നിവരെ കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ കൊലപാതകം നടത്തിയ ആലപ്പുഴ കലവൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനുശേഷം സ്വര്‍ണം എത്തിച്ച കടയിലും ഉഡുപ്പിയിലും എത്തിച്ചും തെളിവെടുപ്പ് നടത്താനാണ് നീക്കം. അതേസമയം, മൂന്നാം പ്രതി റെയ്നോള്‍ഡിന് വേണ്ടി കസ്റ്റഡി അപേക്ഷ നല്‍കും.