Share this Article
മറയൂരില്‍ ക്ഷേത്ര ഭണ്ഡാരം കവര്‍ന്നു; മോഷണം പോയത്‌ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഭണ്ഡാരം
 Marayur temple treasury

ഇടുക്കി മറയൂരില്‍ ക്ഷേത്ര ഭണ്ഡാരം കവര്‍ന്നു. മറയൂര്‍ പട്ടിക്കാട് ഗണപതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കവര്‍ന്നത്.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഭണ്ഡാരമാണ് മോഷണം പോയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മറയൂരില്‍ മോഷണം നടന്നത്.മറയൂര്‍ പട്ടിക്കാട് ഗണപതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് മോഷണം പോയത്. പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.ഇത് മറയാക്കിയാകാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ക്ഷേത്രത്തിന്റ ഗെയിറ്റിലായിരുന്നു സൈക്കിള്‍ ചെയിനുപയോഗിച്ച് ഭണ്ഡാരം ഉറപ്പിച്ചിരുന്നത്.

രണ്ട് പൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഭണ്ഡാരം ഉറപ്പിച്ചിരുന്നതെന്നും ഈ പൂട്ടുകള്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

വര്‍ഷത്തില്‍ ഒരിക്കല്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായാണ്  ക്ഷേത്രഭണ്ഡാരം തുറക്കാറുള്ളത്.ഇക്കാരണം കൊണ്ടു തന്നെ മോശമല്ലാത്തൊരു തുക ഭണ്ഡാരത്തില്‍ ഉണ്ടാകാനാണ് സാധ്യതയെന്നും ക്ഷേത്രത്തിന്റെ ചുമതലയുള്ളവര്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories