Share this Article
കനത്ത മഴയില്‍ അരിമ്പൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ നഗറിലെ മൂന്ന് വീടുകളില്‍ വെള്ളം കയറി
Three houses in Ambedkar Nagar of Arimbur Panchayat got flooded due to heavy rain

കനത്ത മഴയില്‍ അരിമ്പൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ നഗറിലെ മൂന്ന് വീടുകളില്‍ വെള്ളം കയറി. കൃഷ്ണന്‍ കോട്ട പാടശേഖരത്തില്‍ വെള്ളം വര്‍ദ്ധിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബം.

അരിമ്പൂര്‍പഞ്ചായത്തിലെ മനക്കൊടി ഒമ്പതാം വാര്‍ഡിലെ അംബേദ്കര്‍ നഗറിലെ ശിവരാമന്‍, ഓമന ഗണേശന്‍, രാജന്‍ എന്നിവരുടെ വീട്ടിലാണ്  വെള്ളം കയറിയത്. ഇതോടെ കുടുംബം ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു.

കൃഷ്ണന്‍ കോട്ട പാടശേഖരത്തില്‍ വെള്ളം ക്രമാതീതമായി വര്‍ദ്ധിച്ചതാണ്  വീടുകളില്‍ വെള്ളം കയറാന്‍ കാരണം. ഇവരുടെ വീടുകളിലേക്കുള്ള ഏക വഴിയായ കെ.എല്‍.ഡി.സി ബണ്ട് മണ്ണിട്ട് ഉയര്‍ത്തണമെന്ന് വാര്‍ഡ് അംഗം കെ രാഗേഷ് പറഞ്ഞു.

വഴി പൂര്‍ണ്ണമായും ചെളിയും വെള്ളവും നിറഞ്ഞതിനാല്‍ വീട്ടുസാധനങ്ങള്‍ വഞ്ചിയിലാണ് ബന്ധുവീട്ടിലേക്ക് മാറ്റിയത്. സ്ഥലത്തെ വെള്ളകെട്ടിനും യാത്ര സൗകര്യത്തിനും ഉടന്‍ പരിഹാരം കാണണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories