Share this Article
Union Budget
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേലക്കര സ്വദേശി പിടിയില്‍
Chelakkara resident accused in several criminal cases arrested

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത് റഹീം  ചേലക്കര സ്വദേശി  അബ്ദുൽ റഹീമിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേച്ചേരി മണലി സ്വദേശി  രാജേഷിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്  അറസ്റ്റ്..

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ  രണ്ടാംപ്രതി  മണലി സ്വദേശി ശിഹാബിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേച്ചേരി മണലിയിൽ പാലത്തിനു മുകളിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന രാജേഷിനെ  ബൈക്കിലെത്തിയ പ്രതികൾ  ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതി കത്തികൊണ്ട് പരാതിക്കാരന്റെ കഴുത്തിന് കുത്താൻ ശ്രമിക്കുന്നതിനിടെ കൈക്കൊണ്ട് തടഞ്ഞതോടെ കൈക്ക് ഗുരുതരമായി  പരിക്കേറ്റിരുന്നു .ഈ സമയത്ത് രാജേഷിനൊപ്പം  ഉണ്ടായിരുന്ന സുഹൃത്തിനെ  പ്രതികൾ വെട്ടി പരിക്കേൽപ്പിച്ചു. 

ആശുപത്രിയിൽ ചികിത്സ തേടിയെ ഇരുവരും കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories