കോഴിക്കോട്: കൊടുവള്ളിയിലെ സ്കൂളിലുണ്ടായ ക്രൂര റാഗിങ് പരാതിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സ്കൂൾ അധികൃതർ അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് റാഗിങ് നടന്നത്. റാഗിങ്ങിൽ നാലു വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഒരു വിദ്യാർഥിയുടെ പുറത്ത് കോമ്പസ് കൊണ്ട് കുത്തേറ്റ മുറിവുണ്ട്. രണ്ട് വിദ്യാർഥികളുടെ കൈക്ക് പൊട്ടലുമുണ്ട്. ഇതുസംബന്ധിച്ച് പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്.
വ്യാഴാഴ്ച ഇന്‍റർവെൽ സമയത്ത് പുറത്തിറങ്ങിയതിനു സീനിയർ വിദ്യാർഥികളെത്തി മർദിച്ചിരുന്നു. ഇതേക്കുറിച്ച് സ്കൂളിൽ പരാതി പറഞ്ഞവരെ പിന്നീട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്