പാലക്കാട്: കുത്തനൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. കുന്നുകാട് സ്വദേശി ഉഷയാണ് (43) മരിച്ചത്. വാഹനം ഓടിച്ചിരുന്ന ബന്ധുവായ യുവാവിന് പരിക്കേറ്റു.
ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഉഷയെയും യുവാവിനെയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ, ചികിത്സയിലിരിക്കേയാണ് ഉഷ മരിച്ചത്.