Share this Article
Union Budget
വടക്കാഞ്ചേരി അകമലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട KSRTC ബസ് പാടത്തേക്ക് ഇറങ്ങി
KSRTC bus lost control

തൃശൂര്‍ വടക്കാഞ്ചേരി അകമലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് പാടത്തേക്ക് ഇറങ്ങി. അപകടം ഇന്ന് പുലര്‍ച്ചെ 2.45 ഓടെ സംസ്ഥാന പാതയില്‍ ഫ്‌ലൈ വീല്‍ വളവിലായിരുന്നു.

സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും കൊട്ടാരക്കരക്ക് പോയിരുന്ന  ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ 30 ഓളം യാത്രികരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് നിയന്ത്രണം വിടാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories