ജീപ്പിന് നേരെ പാഞ്ഞടുത്ത് മാങ്ങാ കൊമ്പൻ. അട്ടപ്പാടി ഷോളയൂരിൽ വനം വകുപ്പിന്റെ ജീപ്പിന് നേരെ പാഞ്ഞടുത്ത് മാങ്ങാ കൊമ്പൻ. രാത്രിയിൽ ചാവടി ഊരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പനെ തുരത്താൻ എത്തിയ ആർആർടി സംഘത്തിന് നേർക്കാണ് ആന പാഞ്ഞടുത്ത്. ജീപ്പ് ഏറെ ദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകർ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. പടക്കം പൊട്ടിച്ചും സൈറൺ മുഴക്കിയും ഒരു മണിക്കൂറിന് ശേഷമാണ് മാങ്ങാ കൊമ്പനെ കാട്ടിലേക്ക് തുരത്താനായത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിൽ ആറിടങ്ങളിലാണ് മാങ്ങാ കൊമ്പനിറങ്ങി ഭീതി പടർത്തിയത്