Share this Article
കൊരട്ടിയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
A massive robbery at a house in Koratti; 35 rupees worth of gold jewelery was stolen

തൃശൂർ കൊരട്ടി ചിറങ്ങരയിൽ വീട്ടിൽ  വൻ കവർച്ച.. അലമാരയിൽ സൂക്ഷിച്ച  35 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ചിറങ്ങര  സ്വദേശി പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു  മോഷണം.

ലോക്കറിലായിരുന്ന സ്വർണ്ണം കഴിഞ്ഞ ദിവസമാണ്  ഇവർ വീട്ടിലേക്ക് കൊണ്ടുവന്നത്. ഈ സ്വർണ്ണമണിഞ്ഞ്  ബന്ധുവിന്റെ കല്യാണത്തിന് പോയിരുന്നു. തുടർന്ന്  തിരികെയെത്തിയ ശേഷം  സ്വർണാഭരണങ്ങൾ വീട്ടിലെ അലമാരയിൽ സൂക്ഷിക്കുകയായിരുന്നു.

  ഇന്നലെ രാത്രി പ്രകാശനം ഭാര്യയും  ഉറങ്ങിയതിനു ശേഷം ഇന്ന് പുലർച്ചെ  രണ്ടു മണിയോടെ പ്രകാശൻ  വെള്ളം കുടിക്കാൻ എണീറ്റപ്പോഴാണ് റൂമിലെ ലൈറ്റ് കത്തി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മുറിയിലെയും അലമാരയിലെയും സാധനസാമഗ്രികൾ എല്ലാം വലിച്ചുവാരിയിട്ട നിലയിൽ ആയിരുന്നു. ഇതോടെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറിയുടെ ജനൽ കമ്പികൾ തകർത്താണ് മോഷ്ടാക്കൾ  കയറിയിട്ടുള്ളത് . വിവരമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച്  സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച്  അന്വേഷണം ആരംഭിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories