Share this Article
image
ദേവികുളത്ത് കന്നുകാലികൾ ചത്തുവീഴുന്നു
Cattle

ഇടുക്കി ദേവികുളത്ത് കന്നുകാലികൾ ചത്തുവീഴുന്നു. മൂന്ന് ദിവസത്തിനിടെ വായിൽ നുരയും പതയും വന്ന് ചത്തത്  രണ്ട് കന്നുകാലികൾ. ഒരു കന്നുകാലി അവശനിലയിൽ. സ്ക്കൂളിന് സമീപം ഒരു നായെയും ചത്ത നിലയിൽ കണ്ടെത്തി .മൃഗസംരക്ഷണ വകുപ്പ് മേഖലയിൽ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേവികുളം സ്വദേശികളായ കമലമ്മ , ജോബി എന്നിവരുടെ കന്നുകാലികളാണ് കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിൽ നുരയും പതയും വന്ന് ചത്തത്. ഭക്ഷണം തേടിപ്പോയ പശുക്കൾ ദേശിയപാതയിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മോനിച്ചന്റ പശു ദേവികുളം പോലീസ് സ്റ്റേഷൻ കോട്ടേഴ്സിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പിലെ ഡോ. അനിത പ്രാഥമിക ചികിൽസ നൽകിയിട്ടുണ്ട്  . സംഭവത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി റോബിൻ ആവശ്യപ്പെട്ടു.

പോസ്റ്റ്മാർട്ടത്തിന് ശേഷമായിരിക്കാം കന്നുകാലികൾ എങ്ങനെ ചത്തുവെന്ന കാര്യത്തിൽ കൃത്യത ലഭിക്കുകയുള്ളു.മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories