Share this Article
പാലക്കാട് സ്വകാര്യ ബസ്സില്‍ സ്ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ചു
Woman Hacked in Palakkad Bus

പാലക്കാട് സ്വകാര്യ ബസ്സില്‍ സ്ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മാട്ടുവഴി സ്വദേശി മഥന്‍കുമാറിനെതിരെ വധശ്രമത്തിന് വടക്കഞ്ചേരി പോലീസ് കേസെടുത്തു. കാരപ്പൊറ്റ വഴി സര്‍വീസ് നടത്തുന്ന തൃശൂര്‍ പഴയന്നൂര്‍  സ്വകാര്യ ബസില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മാട്ടുവഴിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ മഥന്‍കുമാര്‍ വെട്ടുക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ സ്ത്രീയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories