Share this Article
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്; കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ മൊഴി പുറത്ത്
The child was killed by suffocation; The statement of the mother in the case of killing the baby is out

 കൊച്ചി പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി.  ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതിയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ സുഹൃത്തിനെ കുറിച്ച് കൂടുതൽ അന്വഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

5:30 ഓടെയാണ് വീട്ടിലെ ബാത്ത് റൂമിൽ യുവതി പ്രസവിച്ചത്. രക്തസ്രാവമുണ്ടായ ഇവർ ദീർഘനേരം അവിടെ തന്നെ ചെലവഴിച്ചു. പ്രസവിച്ച ഉടൻ കുഞ്ഞിൻ്റെ ശബ്ദം വെളിയിൽ കേൾക്കാതിരിക്കാൻ വായിൽ  തുണി തിരുകി. തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും മൊഴിയിൽ പറയുന്നു.

എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ യുവതി  പരിഭ്രാന്തിയിലായി‌. കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. യുവതി  ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ സുഹൃത്തിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

തൃശ്ശൂർ സ്വദേശിയായ യുവാവിൽ നിന്നാണ് യുവതി ഗർഭം ധരിച്ചതെന്നാണ് മൊഴി. നൃത്തത്തിൽ താൽപര്യം ഉണ്ടായിരുന്ന ഇരുവരും ഇൻസ്റ്റ ഗ്രാം വഴിയാണ് പരിചയപ്പെട്ടത്. യുവതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories