കൊല്ലത്ത് ജൂനിയര്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ സെര്‍ബിന്‍ മുഹമ്മദിനെതിരെയാണ് ആരോപണം.
ആശുപത്രി മുറിയില്‍ വച്ച് മദ്യം നല്‍കിയശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു എന്ന് ചൂണ്ടിക്കാട്ടി വനിതാ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന് കഴിഞ്ഞ മാസം 29ന് പരാതി നല്‍കിയിരുന്നു. വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് വിവരം.