Share this Article
ഇടുക്കി ഉടുംമ്പും ചോലയില്‍ പിഞ്ചു കുഞ്ഞ്‌ മരിച്ച നിലയിൽ
Infant child found dead in Utumbum Chola

മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി .ഇടുക്കി ചെമ്മണ്ണാർ സ്വദേശി പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ 60 ദിവസം പ്രായമായ കുഞ്ഞ് ആണ് മരിച്ചത്. ചിഞ്ചുവിന്റെ മാതാവ് ജാൻസിയ്ക്കൊപ്പം കഴിഞ്ഞ രാത്രിയിൽ കുഞ്ഞിനെ കാണാതാവുകയായിരുന്നി 

ഇന്ന് പുലർച്ചെയോടെയാണ് ജാൻസിയും കുഞ്ഞും വീട്ടിൽ ഇല്ലെന്ന് മനസിലാവുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിനെയും ജാൻസിയേയും കണ്ടെത്തി.

കുഞ്ഞിനെ ഉടൻ തന്നെ നെടുംകണ്ടം താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക് കൊണ്ടു പോയി. അവശ നിലയിൽ ആയിരുന്ന ജാൻസിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക് മാറ്റി. ഇവർ അപകട നില തരണം ചെയ്തു. 

കഴിഞ്ഞ രാത്രി 10.30 വരെ കുടുംബാംഗങ്ങൾ വീട്ടിൽ ഇരുന്ന് സംസാരിച്ചിരുന്നു. തുടർന്ന് ചിഞ്ചു കുഞ്ഞുമായി ഉറങ്ങാൻ പോയി. പുലർച്ചെ ചിഞ്ചു എണീറ്റപ്പോൾ ആണ് കുട്ടി അടുത്ത് ഇല്ലെന്ന് മനസിലാവുന്നത്. ജാൻസിയെയും കണ്ടില്ല.

തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. ജാൻസിയ്ക് മാനസീക വൈകല്യം ഉണ്ടെന്നാണ് പോലിസ് നൽകുന്ന വിവരം. കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. ഉടുമ്പഞ്ചോല പോലിസ് മേൽനടപടികൾ സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories