പത്തനംതിട്ടയില്‍ ആനപ്പല്ല് വില്‍ക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. ആനപ്പല്ലുമായി എത്തിയ മുഖ്യപ്രതി ഓടി രക്ഷപെട്ടു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റാന്നി കരകുളം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
പത്തനംതിട്ട ചെങ്ങന്നൂര്‍ ഐടിഐക്ക് സമീപം ആനപ്പല്‍ വില്‍പ്പനയ്ക്ക് ശ്രമിച്ച സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍.തിരുവനന്തപുരം ഫോറസ്റ്റ് ഇന്റെലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റെലിജന്‍സും,റാന്നി റെയ്ഞ്ച് കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
പുനലൂര്‍ തെന്മല സ്വദേശി രാജന്‍ കുഞ്ഞ് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി മനോജ്.എസ് എന്നിവരാണ് അറസ്റ്റിലായത്.മുഖ്യപ്രതി ചെങ്ങന്നൂര്‍ സ്വദേശി രാഹുല്‍ ആണ് ഓടി രക്ഷപെട്ടത്.
ചെങ്ങന്നൂര്‍ ഐടിഐയ്ക്ക് സമീപമുള്ള ഹോട്ടലിന്റെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനപ്പല്‍ കണ്ടെടുത്തത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് റെയ്ഡ് നടത്തിയത്. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോബിന്‍ മാര്‍ട്ടിന്‍, സോളമന്‍ ജോണ്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിജു ടി ജി, പ്രകാശ് എഫ്, അനൂപ് അപ്പുക്കുട്ടന്‍, അജ്മല്‍ എസ്, ഗിരി കൃഷ്ണന്‍, മീര പണിക്കര്‍, സജി കുമാര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.