ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചായ കണ്ണൂർ മുഴപ്പിലങ്ങാട് ആരംഭിക്കുന്ന ഇസഡ് സിഗ്നേച്ചർ റിട്രീറ്റിൻ്റെ പ്രൊജക്ട് ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രൊജക്ടിൻ്റെ പ്രഖ്യാപനം നിർവഹിച്ചു.
കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിൻ്റെ വിനോദ സഞ്ചാര സാധ്യതകൾക്ക് ഇസഡ് സിഗ്നേച്ചർ റിട്രീറ്റ് ഉണർവേകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു.
പ്രമുഖ മാധ്യമപ്രവര്‍ത്തകൻ ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഇസഡ് സിഗ്നേച്ചർ റിട്രീറ്റിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു. ചടങ്ങിൽ മുഴപ്പിലങ്ങാട് ബീച്ചിൽ തുടങ്ങാനിരിക്കുന്ന ഇസഡ് സിഗ്നേച്ചർ റിട്രീറ്റിനെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്‍റോ അഗസ്റ്റിൻ ഇസഡ് സിഗ്നേച്ചർ റിട്രീറ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
ന്യൂസ് മലയാളം ട്വന്‍റിഫോര്‍ സെവന്‍റെയും, ന്യൂസ് തമിള്‍ ട്വന്‍റിഫോര്‍ സെവന്‍റെയും ചെയര്‍മാന്‍ ഷഖിലന്‍ പത്മനാഭൻ, സിഒഎ സംസ്ഥാന പ്രസിഡന്‍റ് പ്രവീണ്‍ മോഹൻ,കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിൻ,അസറ്റ് ഹോംസ് എംഡി സുനില്‍കുമാര്‍. വി, മൈന്‍ഡ്സ് ഐ കണ്‍സള്‍ട്ടന്‍സി ഇന്‍റര്‍നാഷണൽ സിഇഒ ഡോക്ടര്‍ പോള്‍ തോമസ്, ഇസല്‍ പ്രൊമോട്ടര്‍ ഡയറക്ടര്‍ സുരേഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഇസഡ് സിഗ്നേച്ചർ റിട്രീറ്റിൻ്റെ പ്രൊമോട്ടറും യെല്ലോ ക്ലൗഡിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ ശിവപ്രസാദ്. എം സ്വാഗതവും കേരളവിഷന്‍ ന്യൂസ് ട്വന്‍റിഫോര്‍ സെവന്‍ മാനേജിംഗ് ഡയറക്ടറും ഇസഡ് സിഗ്നേച്ചർ റിട്രീറ്റിൻ്റെ പ്രൊമോട്ടര്‍ ഡയറക്ടറുമായ പ്രിജേഷ് അച്ചാണ്ടി നന്ദിയും പറഞ്ഞു.