തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട തകഴി സ്വദേശി കാര്‍ത്ത്യയനിയമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ പത്തുമണിയോടെ നടക്കും. വണ്ടാനം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇളയ മകന്‍ പ്രകാശന്റെ ആറാട്ടുപുഴയിലുള്ള വീട്ടിലെത്തിയപ്പോഴാണ് കാര്‍ത്ത്യനിയമ്മയെ തെരുവുനായ ആക്രമിച്ചത്. ഉടനെ കായംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.