കൊച്ചി: സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആലുവ- പനങ്ങാട് ബസില്‍ കലൂരില്‍ വച്ചായിരുന്നു സംഭവം.യുവാവ് ലൈംഗികമായി ഉപദ്രവിച്ചത് പെണ്‍കുട്ടി മറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഇയാളെ യാത്രക്കാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറുകയായിരുന്നു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.