ഓണം കളറാക്കാൻ ചെണ്ടുമല്ലി തോട്ടങ്ങളൊരുക്കി തൃശ്ശൂർ മേലൂർ ഗ്രാമപഞ്ചായത്ത്. ഓണത്തിനെ വരവേൽക്കാൻ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് പൂ കൃഷി ആരംഭിച്ചിട്ടുള്ളത്.
25,000 ഹൈ ബ്രീഡ് ചെണ്ടുമല്ലി തൈകളാണ് തയ്യാറാക്കിയിട്ടുള്ളത്...തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ യൂണിറ്റുകൾ, കർഷക കൂട്ടായ്മകൾ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് കൃഷി.. ചെണ്ടുമല്ലി തൈകൾക്ക് ഒപ്പം പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
ചെണ്ടുമല്ലിക്ക് പുറമെ പയർ, വേണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെയും കൃഷി കുന്നപ്പിള്ളി വാർഡിലെ കൃഷിയിടത്തിൽ ചെയ്യുന്നുണ്ട്.
കൃഷിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് നിർവഹിച്ചു..മേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സുനിത അധ്യക്ഷത വഹിച്ചു. ഇത്തവണത്തെ ഓണവിപണി മേലൂർ ചെണ്ടുമല്ലിയും പച്ചക്കറികളും കൊണ്ടു കീഴടക്കാൻ ഒരുങ്ങിത്തന്നെയാണ് മേലൂർ പഞ്ചായത്ത്.