തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം തുടര്‍കഥയാകുന്നു. നൈറ്റ് പട്രോളിംഗിന് പൊലീസ് കാര്യക്ഷമത കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി സ്ഥാപനങ്ങളിലാണ് മോഷണങ്ങള്‍ പെരുകുന്നത്. രണ്ട് ദിവസത്തിനിടെ പ്രദേശത്തെ രണ്ട് സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പനവൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ കൃഷിഭവന്‍ കുത്തി തുറന്ന് ലാപ്പ് ടോപ്പും ക്യാമറയും മോഷ്ടാവ് അപഹരിച്ചു.
കൂടാതെ വ്യാഴാഴ്ച രാത്രി വേങ്കവിള ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ വാതില്‍ കുത്തിത്തുറന്ന് 60,000 രൂപയും കവര്‍ന്നു. നൈറ്റ് പട്രോളിംഗിന് പൊലീസ് കാര്യക്ഷമത കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം പൊലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കുറവാണന്ന പരാതി നിലനില്‍ക്കെയാണ് ഡീസല്‍ ക്ഷാമവും പുറത്ത് വന്നത്. പഴകുറ്റിയിലെ ഒരു സ്വകാര്യ പമ്പില്‍ നിന്നാണ് സ്റ്റേഷനിലെ വാഹനങ്ങള്‍ ഡീസല്‍ നിറക്കുന്നത്.
ആറ് മാസത്തോളം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ പമ്പ് ഉടമ ഡീസല്‍ നല്‍കുന്നത് നിര്‍ത്തിയിരുന്നു. ഇനിയും ഫണ്ട് ലഭിച്ചില്ലെങ്കില്‍ ഡീസല്‍ നല്‍കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുമെന്നാണ് പമ്പുടമ പറയുന്നത്.
രാത്രിയില്‍ അപകടങ്ങള്‍ സംഭവങ്ങളുണ്ടായാല്‍ മാത്രമേ വാഹനം എടുക്കൂ. അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസുകാരുടെ സ്വന്തം വാഹനങ്ങള്‍ കൈയ്യില്‍ നിന്ന് കാശ് കൊടുത്ത് ഇന്ധനം നിറച്ച് വിവിധ ഭാഗങ്ങളില്‍ പോകേണ്ട അവസ്ഥയുമുണ്ട്. ആഭ്യന്തര വകുപ്പ് ഇടപ്പെട്ട് ഫണ്ട് നല്‍കി പോലീസ് വാഹനങ്ങള്‍ രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.