Share this Article
image
കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ അടുക്കള പൂര്‍ണ്ണമായും ഇടിഞ്ഞുവീണു
Due to heavy rain, the kitchen of the house completely collapsed

കൊല്ലം പോരുവഴിയില്‍ കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ അടുക്കള പൂര്‍ണ്ണമായും ഇടിഞ്ഞുവീണു. പോരുവഴി കമ്പലടിയിലാണ് സംഭവം നടന്നത്. കമ്പലടി മൂലശേരില്‍ സുരയുടെ വീടിന്റെ അടുക്കളയാണ്  പൂര്‍ണ്ണമായും ഇടിഞ്ഞുവീണത്.

അടുക്കളയുടെ ചിമ്മിനിയും, ഭിത്തിയും ഉള്‍പ്പെടെ തകര്‍ന്നുവീണു. ഈ സമയം കുടുംബം പുറത്തായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.വീടിന്റെ ഭിത്തികള്‍ വിള്ളല്‍ വീണ് വീട് പൂര്‍ണ്ണമായും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories