Share this Article
ഇടുക്കിയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചു

At Idukki, the traveler lost control and fell into gorge

ഇടുക്കി ആനച്ചാല്‍ ഇരുട്ടുകാനം റോഡില്‍ തോക്കുപാറക്ക് സമീപം വാഹനാപകടം.ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.ട്രാവലര്‍ നിയന്ത്രണം നഷ്ടമായി പാതയോരത്തെ കൊക്കയിലേക്ക് പതിക്കുകയായിരുന്നു.വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

തമിഴ്‌നാട് തൃച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോയ സംഘം യാത്ര ചെയ്തിരുന്ന ട്രാവലറാണ് ആനച്ചാല്‍ ഇരുട്ടുകാനം റോഡില്‍ തോക്കുപാറക്ക് സമീപം അപകടത്തില്‍പ്പെട്ടത്. ട്രാവലര്‍ പാതയോരത്ത് നിന്നും കൊക്കയിലേക്ക് പതിക്കുകയായിരുന്നു. കുട്ടികളടക്കം പതിനേഴോളം ആളുകള്‍ വാഹനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.

യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചു. ഇവരെ ഉടന്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അപകട സമയം ഇതുവഴിയെത്തിയ ജില്ലാ കളക്ടറും മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വാഹനം ഒരു മരത്തില്‍ തങ്ങി നിന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.യാത്രക്കാരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories