ഇടുക്കി അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാറത്തോട്ടില്‍ നിന്നും 25 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും പിടിച്ചെടുത്തു.സംഭവത്തില്‍ കണ്ണാടിപ്പാറ സ്വദേശി അരുണിനെ നാര്‍ക്കോട്ടിക് സംഘം കസ്റ്റഡിയില്‍ എടുത്തു.
ചാരായനിര്‍മ്മാണവും വില്‍പ്പനയും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ഓഫീസര്‍ ദിലീപ് എന്‍ കെയും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാറത്തോട്ടില്‍ നിന്നും ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.സംഭവത്തില്‍ കണ്ണാടിപ്പാറ സ്വദേശി അരുണിനെ നാര്‍ക്കോട്ടിക് സംഘം കസ്റ്റഡിയില്‍ എടുത്തു.
കണ്ടെടുത്ത കോട സംഭവ സ്ഥലത്ത് വച്ച് നശിപ്പിച്ചു.കമ്പിളികണ്ടം, പാറത്തോട് ഭാഗങ്ങളില്‍ വില്‍പ്പനക്കായി തയാറാക്കിയ ചാരായമാണ് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, പ്രശാന്ത് വി, അബ്ദുല്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.