Share this Article
image
കണ്ണൂരില്‍ കാര്‍ കലിങ്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു
വെബ് ടീം
posted on 12-05-2023
1 min read
 Kannur Car Accident, two death

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം.കൂത്ത്പറമ്പ് മെരുവമ്പായില്‍ കാര്‍ കലിങ്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു.ഉറുവച്ചാല്‍ കുഴിത്തല്‍ മഞ്ചേരി പൊയിലെ അരവിന്ദാക്ഷന്‍, ചെറുമകന്‍ ഷാരോണ്‍ എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു കലുങ്കില്‍ ഇടിച്ച് മറിയുകയായരുന്നു. പുലര്‍ച്ചെയായിരുന്നു അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുബന്ധുവിനെ കൂട്ടി വീട്ടലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന്ാണ് പ്രാഥമിക നിഗമനം. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories