Share this Article
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരി മരിച്ചു
വെബ് ടീം
posted on 11-12-2024
1 min read
ksrtc bus nisha

തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 

കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ് മരിച്ചത്. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ ഇടിച്ചുകയറിയത്‌. നിഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories