Share this Article
4 വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി; കൊച്ചി വരാപ്പുഴ മണ്ണംതുരുത്തിയിലാണ് സംഭവം
Father commits suicide by killing 4-year-old son; The incident happened in Kochi's Varapuzha Mannamthuruthi

കൊച്ചി വരാപ്പുഴയിൽ 4 വയസ്സുകാരനായ മകനെ കൊന്ന് പിതാവ് ജീവനൊടുക്കി. മലപ്പുറം സ്വദേശിയായ ഷരീഫും മകനുമാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വരാപ്പുഴ മണ്ണംതുരുത്തിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. 41 വയസ്സുള്ള ഷെരീഫ് മകൻ അൽ ഷിഫാഫുമായി താമസിക്കുന്ന വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. നാലുവയസ്സു മാത്രമാണ് മകൻ്റെ പ്രായം. മകനെ കൊന്നതിന് ശേഷം ഷെരീഫ് ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരം.

ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു ഷെരീഫ്. താൻ ജീവനൊടുക്കും എന്ന് സുഹൃത്തുക്കൾക്കും ഭാര്യയ്ക്കും ഇയാൾ വാട്ട്സ് ആപ് സന്ദേശങ്ങൾ അയച്ചിരുന്നു. ഇവർ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.

തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴാണ് ഷെരീഫിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.

  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories