35 മരണങ്ങള്‍ 304 അപകടങ്ങള്‍. തൃശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി സംസ്ഥാനപാതയിലെ കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കാണിത്. വില്ലന്‍ ആകുന്നത് റോഡിലെ വീതി കുറവും വളവുകളും. ഹൈക്കോടതിയുള്‍പ്പെടെ ഇടപെട്ടിട്ടും വികസനം ഇപ്പോഴും പെരുവഴിയില്‍ തന്നെയാണ്. സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയും എത്ര ജീവനുകള്‍ പൊലിയേണ്ടി വരും എന്ന ചോദ്യമാണ് ഉയരുന്നത്.