വയനാടിന്റെ കണ്ണീരൊപ്പാന്‍ നാട്ടുചന്തയുമായി കര്‍ഷകരും രംഗത്ത്. വയനാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി കണ്ണൂര്‍ പിണറായി വെസ്റ്റിലെസി മാധവന്‍ സ്മാരക വായനശാലയാണ് കാര്‍ഷകസ്നേഹത്തിന്റെ നാട്ടുചന്ത ഒരുക്കിയത്.
കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ നാട്ടുചന്തയിലൂടെ വിറ്റഴിച്ച് അതുവഴി ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. നെല്ല്, അരി,തേങ്ങ, വാഴകൂമ്പ്, കാമ്പ്, നാടന്‍ പച്ചക്കറികള്‍, നാടന്‍ തേന്‍ തുടങ്ങിയവയെല്ലാം വില്പനയ്ക്കായി എത്തിയിരുന്നു.
ഇതിനുപുറമേ വനിതാ വേദിയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും നിര്‍മ്മിച്ച വിവിധയിനം പലഹാരങ്ങളും അടപ്രഥമന്‍, പുഴുക്ക് എന്നിവയുംവില്പന നടത്തി. കൂടാതെ യുവജനവേദിയുടെ നേതൃത്വത്തില്‍ തട്ടുകടയില്‍ മസാലദോശയും തട്ടു ദോശയും ഓംലെറ്റും വിറ്റഴിച്ചു. ബാലവേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ കുട്ടിചന്തയില്‍ ചുക്ക് കാപ്പിയും നല്‍കി.
നട്ടുചന്തയുടെ ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി.കടന്നപ്പള്ളി രാമചന്ദ്രന്‍ കര്‍ഷകനായ എം സി രാഘവന് പലഹാരകിറ്റ് നല്‍കി നിര്‍വഹിച്ചു. വായനശാല നടത്തിയ വിവിധ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു.