കോഴിക്കോട് : ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. ഇന്ന് രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പനി ബാധിച്ച് താമരശ്ശേരി സ്വദേശി ശ്രീജ മരിച്ചിരുന്നു.