കാസർകോട്, പടന്നക്കാട് കാർഷിക കോളേജിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമില്ല.500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ 34 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പഠനകാര്യങ്ങളിൽ വലിയ പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്നാണ് വിദ്യാർഥികളുടെ പരാതി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വടക്കേ മലബാറിനോട് പുലർത്തുന്ന അവഗണനയുടെ ഭാഗമാണ് പടന്നക്കാട് കാർഷിക കോളേജിൽ മാസങ്ങളായുള്ള അധ്യാപക ക്ഷാമമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം.അസോസിയേറ്റ് പ്രൊഫസർമാരുടെ 18 തസ്തികകളിൽ ആരും തന്നെ ഇല്ല. നിലവിൽ 34 ഒഴിവുകളാണ് കോളേജിൽ ഉള്ളത്.
എൻഡോമോളജി, പ്ലാൻ്റ് പാത്തോളജി, അനിമൽ സയൻസ്, സ്റ്റാറ്റസ്റ്റിക്സ്, ബയോടെക്നോളജി തുടങ്ങിയ പഠന വിഭാഗങ്ങളിലെല്ലാം അധ്യാപക ഒഴിവുകൾ നിലനിൽക്കുന്നു. അധ്യാപക ക്ഷാമം യുജി, പിജി പഠനങ്ങളെ സാരമായി ബാധിച്ചു.നിരവധി തവണ സമരവുമായി എത്തിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് ഇവരുടെ പരാതി .