Share this Article
മടത്തറ വര്‍ഷോപ്പില്‍ ഇരുചക്ര വാഹനം മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍
Suspects arrested in two-wheeler theft case at Madathara Workshop

കൊല്ലം മടത്തറ വര്‍ഷോപ്പില്‍ ഇരുചക്ര വാഹനം മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. തെമ്മല സ്വദേശി അഭിലാഷ്,സുജിന്‍ എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി ഒളിവിലാണ്. 

മടത്തറ സ്വദേശി ജയേഷിന്റെ വര്‍ക്‌ഷോപ്പില്‍ നിന്നാണ് ഓട്ടോറിക്ഷയിലെത്തിയ സംഘം ഇരുചക്ര വാഹനം കടത്തിയത്. വാഹന ഉടമ രാജീവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ മോഷണത്തിന്റെ സിസിടിവി ദ്യശ്യം പൊലീസിന് ലഭിച്ചു.

ചിതറ പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവില്‍ പ്രതികളിലൊരാളായ സുജിന്‍ പിടിയിലായി. ഇയ്യാള്‍ കടയ്ക്കല്‍ എസ്‌ഐയുടെ ബൈക്ക് മോഷ്ടിച്ച കേസിസടക്കം പ്രതിയാണ്. സുജിന്‍ നല്‍കിയ വിവരത്തിനൊടുവില്‍ സുഹൃത്ത് അഭിലാഷും പിടിയിലായി.

ചോദ്യ ചെയ്യലില്‍ സുജിനും അഭിലാഷും ചേര്‍ന്നാണന്ന് മോഷണം നടത്തിയതെന്ന് സമ്മതിച്ചു. അതേസമയം മുഖ്യപ്രതി അജിത്ത് ഒളിവിലാണ്. ബൈക്ക് മറ്റൊരാള്‍ക്ക് വിറ്റതിനാല്‍  ഇത് കസ്റ്റഡിയിലെടുക്കാനുളള നടപ്പടി പോലീസ് ആരംഭിച്ചിട്ടുണ്ട്. നിരവധി പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസിലെ പ്രതികളാണ് ഇവര്‍.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories