ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്തിലെ മാലിന്യം നിക്ഷേപിക്കുന്ന കുഴിയില്‍ കഴിഞ്ഞ ദിവസം പിടിയാനയും കുട്ടിയും മാലിന്യങ്ങള്‍ ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.തൃക്കാക്കര സ്വദേശിയായ സഹല്‍ റഹ്മാന്‍ ശനിയാഴ്ച വൈകിട്ട് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവം സംബന്ധിച്ച വിവരങ്ങള്‍ അരിക്കൊമ്പന്‍ വിദഗ്ദ്ധസമിതിയിലെ അമിക്കസ് ക്യൂറിയെയും റഹ്മാന്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന ആനകളില്‍ പലതും പ്ലാസ്റ്റിക്ക് തിന്ന് ആരോഗ്യസ്ഥിതി മോശമാകാനുള്ള സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.