തൃശൂർ ബംഗ്ലാവ് ചേലകടവിൽ ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ദുർഗാനഗർ സ്വദേശികളായ സുധാകരൻ, സലീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഒരു സംഘം ആളുകൾ പ്രദേശത്ത് മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
പൊലീസ് സ്ഥാലത്തെത്തി അന്വേഷണം നടത്തി തിരിച്ചു പോയതിന് പിന്നാലെ സംഘം വീണ്ടും എത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി.