Share this Article
Flipkart ads
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം
District Kalolsavam Thiruvananthapuram: Students clash over results

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം. നെയ്യാറ്റിന്‍കര ബോയ്സ് സ്‌കൂളില്‍ നടന്ന ഗ്രൂപ്പ് ഡാന്‍സിലെ വിധി നിര്‍ണയത്തില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ചായിരുന്നു വാക്കുതര്‍ക്കം.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങള്‍ പൂര്‍ത്തിയായത്. പിന്നാലെ വിധി കര്‍ത്താക്കള്‍ വിധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിധി ഏകപക്ഷീയമാണമെന്നും സ്വകാര്യ സ്‌കൂളില്‍ നിന്നും നേരത്തെ പണം വാങ്ങിയാണ് വിധി പ്രഖ്യാപിച്ചതെന്നുമായിരുന്നു ഒരുപറ്റം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം.

സംഭവത്തെത്തുടര്‍ന്ന് വിധികര്‍ത്താക്കളെയും സംഘാടകരെയും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ട് അപ്പീല്‍ നല്‍കാനുള്ള അനുമതി നല്‍കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories