Share this Article
Union Budget
ബാങ്ക് ജീവനക്കാരന്‍ എംഡിഎംഎ യുമായി പിടിയിൽ
Defendant

ഇടുക്കി തൊടുപുഴയിൽ 34 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കുമാരമംഗലം സ്വദേശി റെസിൻ ഫാമിൻ ആണ് പിടിയിലായത്. തൊടുപുഴ കാർഷിക വികസന ബാങ്കിലെ ജീവനക്കാരനാണ്  ഇയാൾ.

തൊടുപുഴ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ കൂടുതലായതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടെയാണ്  എറണാകുളത്ത് നിന്ന്  എം.ഡി.എം.എ തൊടുപുഴയിലെത്തിച്ച് വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ  റെസിനെ പൊലീസ് പിടികൂടിയത്.

 തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. തൊടുപുഴയിലെ ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്ന വിദേശ മലയാളിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories