Share this Article
കോഴിക്കോട് നഗരത്തില്‍ നിന്നും എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടി
Two persons arrested with MDMA from Kozhikode city

കോഴിക്കോട് നഗരത്തിൽ നിന്നും എം.ഡി.എം.എയുമായി രണ്ടുപേരെ പിടികൂടി. കണ്ണൂർ സ്വദേശി അബ്ദുൽ നൂർ, കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 18.5 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കോഴിക്കോട് നഗരത്തിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് എത്തിച്ചതാണ് ഈ എം.ഡി.എം.എ എന്നാണ് പൊലീസിൻ്റെ നിഗമനം. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories