പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട നിരണം സർക്കാർ ഡക്ക് ഫാമിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി ഇന്നും തുടരും.കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി അഞ്ചു കർമ്മ സേനാംഗങ്ങളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത് .സംസ്കരണം വേഗത്തിലാക്കുന്നതിനും ഇതുമൂലം ഉണ്ടാകുന്ന പുക കുറയ്ക്കുന്നതിനും ആയി ഗ്യാസ് ചേമ്പറാണ് ഉപയോഗിച്ചിട്ടുള്ളത്.
ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള താറാവുകളുടെ വിവരം ശേഖരിക്കാൻ ആശാവർക്കർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവയെ മൂന്നാം ദിവസം സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.ഈ ഇഫക്ടഡ് മേഖലയെ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
10 കിലോമീറ്റർ ചുറ്റളവ് പ്രത്യേക സോണായി തിരിച്ച് പുറത്തേക്ക് പോകുന്നത് നിരോധിച്ചിട്ടുണ്ട് . ഇതുമായും ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പൊലീസിന് നൽകിയിട്ടുണ്ട്. ഫാമിലെ 4500 ഓളം താറാവുകളെയാണ് ദയാവധത്തിന് വിധേയമാക്കുന്നത് .